കല്‍പ്പറ്റ: ഭവന നിര്‍മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത് കടക്കെണിയിലായവരുടെ കടങ്ങള്‍ എഴുതിതള്ളണമെന്ന് ഹൗസിംഗ് ബോര്‍ഡ് ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബോര്‍ഡില്‍ നിന്നും രണ്ട് ലക്ഷം രൂപ വെര വായ്പ എടുത്ത് തിരിച്ചടക്കാന്‍ കഴിവില്ലാതെ കടക്കെണിയിലായി വയനാട്ടില്‍ ജപ്തി ഭീഷണി നേരിടുന്ന 700 ഓളം കുടുംബങ്ങളുണ്ട്. ഇവരുടെ മുതലും പലിശയും അടക്കം എഴുതി തള്ളണം. രണ്ട് ലക്ഷത്തിന് മുകളില്‍ ലോണ്‍ എടുത്തവരുടെ മുഴുവന്‍ പലിശയും പിഴപലിശയും എഴുതിതള്ളി മുതല്‍ അടക്കാന്‍ സാവകാശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന രണ്ടര വര്‍ഷത്തിലേറെയായി സമരത്തിലാണ്.
ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ ജപ്തി നടപടികള്‍ നിര്‍ത്തിവക്കാന്‍ മന്ത്രി ജയലക്ഷ്മിയുമായി ചര്‍ച്ച നടത്തിയിട്ടും ഹൗസിംഗ് ബോര്‍ഡ് ഓഫീസര്‍ ജപ്തിനടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഇപ്പോള്‍ കളക്ടറേറ്റുമായി ബന്ധപ്പെട്ട് ജപ്തി നോട്ടീസുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. 15 ദിവസത്തിനുള്ളില്‍ പണം മുഴുവന്‍ അടച്ചില്ലെങ്കില്‍ വില്ലേജ് ഓഫീസറുമായി എത്തി ലേലം നടത്തുകയും വീട്ടില്‍ നിന്നും ഇറക്കിവിടുമെന്നും ഭീഷണിപ്പെടുത്തുകയാണ്. കാബിനറ്റ് തീരുമാനം വരുന്നത് വരെ അക്കൗണ്ടന്റ് ഓഫീസറുടെ ഇത്തരം ക്രൂരമായ നടപടികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ വീടുകളില്‍ ജപ്തി നോട്ടീസുമായി എത്തുമ്പോള്‍ തടഞ്ഞ് വക്കുമെന്ന് സംഘടന ഭാരവാഹികളായ ജോസ് വൈത്തിരി, പി.സി. മാത്യു, സാറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: