തിരൂര്‍: തിരൂരില്‍ ത്രികോണമത്സരത്തിന് കളമൊരുക്കി ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു.
കഴിഞ്ഞ കാലംവരെ തിരൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലേക്ക് ഇടത്-വലത് മുന്നണികള്‍ തമ്മിലായിരുന്നു പ്രധാന പോരാട്ടം നടന്നിരുന്നത്. എന്നാല്‍ ഇത്തവണ സ്ഥിതിഗതികള്‍ മാറിയിരിക്കുകയാണ്. ബിജേപിക്ക് അനുകൂല നിലപാടാണ് തിരൂരിലുള്ളത്. നഗരസഭയുടെ അധികാരം പിടിച്ചെടുക്കാന്‍ പോന്ന ശക്തിയായി മാറിയിരിക്കുകയാണ് ബിജെപി. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ബൂത്ത്തല യോഗങ്ങളില്‍ ഇതര രാഷ്ട്രീയ കക്ഷികളുടെ അണികള്‍ പങ്കെടുക്കുകയും ബിജെപിയില്‍ അംഗമാകുകയും ചെയ്തത് വിജയസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഇടത് കോട്ടകളില്‍ പോലും ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. തിരൂരിലെ അനുകൂല സാഹചര്യം കണക്കിലെടുത്ത് മുതിര്‍ന്ന നേതാക്കള്‍ പ്രചരണത്തിനെത്തും. 20 വാര്‍ഡുകളിലേക്ക് മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിക്കുന്നതും ബിജെപി ആയിരിക്കുമെന്ന് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. മുസ്ലിം ലീഗിന് ഭൂരിപക്ഷം ഉള്ള വിധത്തില്‍ യുഡിഎഫ് ആയിരുന്നു എക്കാലവും നഗരസഭ ഭരിച്ചിരുന്നത്. ഇവിടെ കോണ്‍ഗ്രസ് ദുര്‍ബലമാണ്.
മുസ്ലിംലീഗില്‍ ഐക്യമില്ലാത്തതിനാല്‍ വിമത സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് ഇറങ്ങാന്‍ സാധ്യതയുണ്ട്. ഇത് യുഡിഎഫിനുള്ള കനത്ത പ്രഹരമാണ്. ഇടതുമുന്നണിക്കും കാര്യമായ നേട്ടം കൊയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബിജെപിയിലാണ് ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്.
ഇടതുമുന്നണിക്കുള്ളിലും വലതുമുന്നണിക്കുള്ളിലുമുള്ള പോര് അണികളുടെ കൊഴിഞ്ഞുപോക്കിനും ബിജെപിയുടെ വളര്‍ച്ചക്കും കാരണമായിട്ടുണ്ട്. ഇരു മുന്നണികളുടെയും ഏതുവിധത്തിലുമുള്ള തന്ത്രങ്ങളെയും അതിജീവിക്കാന്‍ പോന്ന കരുത്തോടെയാണ് ബിജെപി ഇത്തവണ രംഗത്തിറങ്ങുന്നതെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: