പാലക്കാട്: മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ അനൂപ്, വീരമണി എന്നിവരുടെ റിമാന്‍ഡ് കാലാവധി 31 വരെ നീട്ടി. അനൂപിനെ ചന്ദ്രനഗറില്‍ വിദേശ ഭക്ഷണ ശാലകളുടെ ശാഖകള്‍ ആക്രമിച്ച കേസിലും വീരമണിയെ ഷോളയൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ജില്ലാ കോടതി ജഡ്ജി ടി.വി.അനില്‍കുമാര്‍ മുന്‍പാകെ ഹാജരാക്കിയത്. ചന്ദ്രനഗറില്‍ കെഎഫ്സി, മക്ഡൊണല്സ് ഭക്ഷണശാലകള്‍ ആക്രമിച്ച കേസില്‍ ആറാം പ്രതിയാണ് അനൂപ്. ഷോളയൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ പ്രതിയാണു വീരമണി. പ്രോസിക്യൂഷനു വേണ്ടി സി.ജി.ഹരിദാസ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: