ഒറ്റപ്പാലം: മിനി സിവില്‍ സ്റ്റേഷനിലേക്ക് വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ മാറാത്തത് വകുപ്പുകളുടെ ഏകോപനമില്ലായ്മയെന്ന് താലൂക്ക് വികസന സമിതിയില്‍ വിമര്‍ശനം.—വൈദ്യുതി കണക്ഷനു തടസമാവുന്നത് നഗരസഭ കെട്ടിട നമ്പര്‍ കൊടുക്കാത്തത് കൊണ്ടാണെന്ന് കെഎസ്ഇ ബിയും വകുപ്പ് ഉദ്യോഗസ്ഥരും പറയുമ്പോള്‍ കംപ്ലീറ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് കാരണമാണ് കെട്ടിട നമ്പര്‍ കൊടുക്കാതിരുന്നതെന്ന് നഗരസഭയും പറയുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ നമ്പര്‍ കൊടുക്കാമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ പി സുബൈദ അറിയിച്ചു.—നമ്പര്‍ കിട്ടിയാല്‍ കണക്ഷന് അനുവദിക്കാമെന്ന് എ ഇ യും പറഞ്ഞു.—കഴിഞ്ഞ മാസം 15ന് ചേര്‍ന്ന യോഗത്തില്‍ മിനി സിവില്‍ സ്റ്റേഷന് ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തിക്കാന്‍ എംഎല്‍എ യും കലക്ടറും പങ്കെടുത്ത യോഗത്തില്‍ പറഞ്ഞിരുന്നു.—ഇത് നടന്നിട്ടില്ലെന്നാണ് ഇതോടെ വ്യക്തമാവുന്നത്.ഉടന്‍ തന്നെ എം.ഹംസ എംഎല്‍എ യുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.—കടമ്പഴിപ്പുറത്ത് അനധികൃത ക്വാറി പ്രവര്‍ത്തിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് വിമര്‍ശനമുയര്‍ന്നു. സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും നിര്‍ത്താന്‍ നടപടിയായിട്ടില്ല. ബസ്സ്റ്റാന്റ് പരിസരം സാമൂഹിക വിരുദ്ധ ശല്യംകൂടിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ല. റീസര്‍വേ കളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കെട്ടികിടക്കുന്നുവെന്നും ആരോപണമുയര്‍ന്നു.—ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഗൗരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.—
പ്രതികരിക്കാൻ ഇവിടെ എഴുതുക: