Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാരുതി -രാവണയുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 08:09 pm IST
in Samskriti

സേനാമുഖങ്ങളെല്ലാം വേണ്ടപോലെ പരിരക്ഷിക്കുന്നതിന്ന് സചിവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയശേഷം രാവണന്‍ വാനരസൈന്യങ്ങള്‍ക്കുനേരെ അടുത്തു. രാവണന്‍ അടുക്കുന്നതുകണ്ട് സുഗ്രീവന്‍ ആദ്യമേ രാവണനെ നേരിട്ടു. രാവണന്‍ സുഗ്രീവനെ മുറിവേല്‍പ്പിച്ചു.

ബാണമേറ്റ് അലറിക്കൊണ്ട് സുഗ്രീവന്‍ നിലംപതിച്ചു. ഗവാക്ഷന്‍, ഗവയന്‍, സുഷേണന്‍, ഋഷഭന്‍ തുടങ്ങിയ വാനരവീരന്മാര്‍ പാറകള്‍ അടര്‍ത്തിയെടുത്തു രാവണന്റെ നേരെ പാഞ്ഞടുത്തു. പക്ഷെ അസ്ത്രപ്രയോഗത്താല്‍ രാവണന്‍ അവരെയെല്ലാം തുരത്തിയോടിച്ചു. അവര്‍ രാമസമീപത്തിലെത്തി. രാമന്‍ ശരവുമെടുത്തു രാവണനെ എതിര്‍ക്കാന്‍ തുനിഞ്ഞു. ആ സമയത്ത് രാവണനെ നേരിടാന്‍ തന്നെ അനുവദിക്കണമെന്ന് താന്‍ ജ്യേഷ്ഠനോടഭ്യര്‍ത്ഥിച്ചു.

ജ്യേഷന്റെ അനുമതിയോടും ആശീര്‍വാദത്തോടും പുറപ്പെട്ട തന്നെ പിന്നിലാക്കിക്കൊണ്ട് മാരുതി രാവണനെ നേരിട്ടു. രാവണനെ നോക്കി ഹനുമാന്‍ പറഞ്ഞു. നിനക്ക് ആപത്തടുത്തിരിക്കുന്നു. എന്റെ വലതുകൈ നിന്റെ പ്രാണനെ ഇടിച്ച് പുറത്തുചാടിക്കുന്നതാണ്. ഇതുകേട്ട് രാവണന്‍ വളരെ ലാഘവത്തോടെ പറഞ്ഞു. നിനക്ക് കഴിയുമെങ്കില്‍ അപ്രകാരം ചെയ്യുക. രാവണനെ തല്ലിയവനെന്ന ശാശ്വതമായ കീര്‍ത്തി നിനക്ക് അതുമൂലം ലഭിക്കും.

നിന്റെ കരബലം അറിഞ്ഞശേഷം ഞാന്‍ നിന്റെ കഥ അവസാനിപ്പിച്ചേക്കാം. ഇതുകേട്ട് മാരുതി അക്ഷകുമാരന്റെ കഥ മറന്നുപോയോ എന്ന് ചോദിച്ചു. ഇതുകേട്ട് കോപിഷ്ഠനായ രാവണന്‍ ഹനുമാന്റെ നെഞ്ചത്ത് ആഞ്ഞൊരടി വെച്ചുകൊടുത്തു. അടിയേറ്റ ഹനുമാന്‍ ആടിയുലഞ്ഞു. പക്ഷെ പെട്ടെന്നുതന്നെ തന്റെ നിലയുറപ്പിച്ച് അളവറ്റ കോപത്തോടെ മാരുതി രാവണന്റെ നെഞ്ചിലും തിരിച്ചടിച്ചു. രാവണനും ഒന്നുലഞ്ഞു. ഹനുമാന്റെ കരുത്തിനെപ്പറ്റി പ്രശംസിച്ചു. സാധുവാനര വീര്യേന ശ്ലാഘനീയോളസിയേ രിപുഃ (വാനരാ ശത്രുവാണെങ്കിലും നിന്റെ ബലവും വീര്യവും പ്രശംസനീയമാണ്.) ഇതുകേട്ട് മാരുതി പ്രതികരിച്ചു.

ധിഗസ്തു മമവീര്യേണ യസ്ത്വം ജീവസി രാവണഃ (യുദ്ധം 59:65)

കഷ്ടം. എന്റെ തല്ലുകൊണ്ടിട്ടും രാവണന്‍ മരിക്കാതെ ജീവിച്ചിരിക്കുന്നുവല്ലോ?

ഹനുമാന്റെ ഈ കൊള്ളിവാക്കുകേട്ട് കോപംകൊണ്ട് കലിതുള്ളിയ രാവണന്‍ ഹനുമാനെ മുറിവേല്പിച്ചുവീഴ്‌ത്തി. ഇതുകണ്ട് നീലന്‍ പാഞ്ഞെത്തി. രാവണന്‍ നീലനേയും അടിച്ച് നിലംപരിശാക്കിയ ശേഷം ലക്ഷ്മണനെ നേരിട്ടു. രണ്ടുപേരും ആദ്യം നടത്തിയത് വാഗ്‌യുദ്ധമാണ്. പിന്നീടാണ് ആയുധമെടുത്തത്. രാവണബാണങ്ങളെ താന്‍ നശിപ്പിക്കുകയും അദ്ദേഹത്തിന്റെ വില്ല് എയ്തു മുറിക്കുകയും ചെയ്തു. കോപിതനായ രാവണന്‍ ലക്ഷ്മണന്റെ നേര്‍ക്ക് മയന്‍കൊടുത്തവേല്‍പ്രയോഗിച്ചു. ശരങ്ങളെക്കൊണ്ട് ആശക്തി ആയുധത്തെ തടുക്കാന്‍ ലക്ഷ്മണന് കഴിഞ്ഞില്ല. ശക്തി ആയുധമേറ്റ് ലക്ഷ്മണന്‍ മൂര്‍ച്ഛിച്ചുവീണു. ലക്ഷ്മണനെ രഥത്തിലെടുത്തിട്ട് ലങ്കയിലേക്ക് കൊണ്ടുപാകാന്‍ ശ്രമിച്ച രാവണന്റെ നേര്‍ക്ക് മാരുതി ചാടിവീണു. രാവണനെ തലങ്ങുംവിലങ്ങും പ്രഹരിച്ച് ബോധംകെടുത്തിയശേഷം ലക്ഷ്മണനേയും എടുത്തുകൊണ്ട് മാരുതി രാമസവിധത്തിലെത്തി വേണ്ട ഉപചാരങ്ങള്‍ ചെയ്യാനാരംഭിച്ചു. സൗമിത്രിക്ക് ബോധം തിരിച്ചുകിട്ടി.

മാരുതിയുടെ പ്രഹരമേറ്റ് നിലംപതിച്ച രാവണന്‍ വാനരസേനയെ നിര്‍ദ്ദയം സംഹരിക്കാന്‍ തുടങ്ങി. അതുകണ്ട ശ്രീരാമന്‍ രാവണനെ നേരിട്ടു. തന്റെ യുദ്ധപാടവം വെളിവാക്കത്തക്കവിധത്തില്‍ രാമന്‍ രാവണന്റെ രഥം തകര്‍ത്ത് നശിപ്പിച്ചു. സാരഥിയേയും കുതിരകളേയും വധിച്ചു. രാവണന്റെ കിരീടം അമ്പെയ്ത് താഴെത്തെറിപ്പിച്ചു. നേരം സന്ധ്യയാകുന്നതുകണ്ട് രാമന്‍ രാവണനോട് പറഞ്ഞു.

കൃതം ത്വയാ കര്‍മ മഹത്സുഭീമം ഹതപ്രവീരശ്ച കൃതസ്ത്വയാഹം

തസ്മാത് പരിശ്രാന്ത ഇവ വ്യവസ്യ നത്വാം ശരൈര്‍ മൃത്യുവശം നയാമി  (യുദ്ധം 60:142)

വീരത്വം പ്രകടിപ്പിച്ച് രാവിലെമുതല്‍ ഘോരയുദ്ധം നടത്തി. ഞങ്ങളുടെ പക്ഷത്തെ പല വീരന്മാരേയും മുറിവേല്പിച്ചും കൊലചെയ്തും നീ ക്ഷീണിതനായിരിക്കുന്നു. ഇപ്പോള്‍ നിന്നെക്കൊല്ലാന്‍ പ്രയാസമില്ല. പക്ഷേ ക്ഷീണിച്ച ശത്രുവിനെ കൊല്ലുന്നത് ആര്യധര്‍മ്മത്തിനോ യുദ്ധമര്യാദയ്‌ക്കോ ചേര്‍ന്നതല്ല. അതുകൊണ്ട് ഇപ്പോള്‍ തിരിച്ചുപോകുക. ലങ്കയില്‍ ചെന്ന് ക്ഷീണം മാറ്റി തേരും ആയുധങ്ങളുമായി നാളെ തിരിച്ചുവരുമ്പോള്‍ ഞാന്‍ യുദ്ധോചിതമായ സ്വാഗതം നല്‍കി സ്വീകരിക്കുന്നതാണ്. അപ്പോള്‍ തേരിലിരുന്നുകൊണ്ട് നിനക്കെന്റെ ബലം കാണാന്‍കഴിയും.

ശത്രുഭാവത്തിലായിരുന്നിട്ടും രാമന്‍ പ്രകടിപ്പിച്ച മര്യാദ രാവണനെ വിസ്മയിപ്പിച്ചു. രാവണന്‍ നാണവും മാനവും കെട്ട് കൊട്ടാരത്തിലേക്കു പോയി. രാമന്‍ സ്വന്തം പടകുടീരത്തിലേക്ക് തിരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.