‘അര്‍ജുന’ എന്ന സംസ്‌കൃതനാമത്തില്‍ ഈ ഔഷധസസ്യം ഭാരതം മുഴുവന്‍ അറിയപ്പെടുന്നു.
കാടുകളിലും നാട്ടിന്‍ പുറത്തും ഇവയെ കാണുന്നുണ്ട്. പുഴയോരങ്ങളില്‍ ഇവ ധാരാളമായികണ്ടുവരുന്നു. അതിനാലാണിവയ്‌ക്ക് നീര്‍മരുത് എന്ന് പേരു വരുവാന്‍തന്നെ കാരണം.
ഇരുപത് മീറ്റര്‍ വരെ ഉയരത്തില്‍ ഇവവളരുന്നു. ഇതിന്റെ പുറംതൊലി അതത് കാലത്ത് ഉരിഞ്ഞ് പോകും. പിന്നെ വെളുത്തനിറമായിരിയ്‌ക്കും തടിയ്‌ക്ക്.
കഫ, പിത്ത, വികാരങ്ങള്‍ ശമിപ്പിയ്‌ക്കും. ഹൃദയ പേശിയുടെശക്തി വര്‍ദ്ധിപ്പിച്ച് അതിന്റെ സങ്കോച വികാസ ക്ഷമത വര്‍ദ്ധിപ്പിയ്‌ക്കും.
ചര്‍മ്മരോഗം, വിഷം, ജ്വരം, ഇവയെ ശമിപ്പിയ്‌ക്കുവാനുള്ള ശക്തി ഇതിനുണ്ട്. മുറിവ് കൂട്ടിച്ചേര്‍ക്കാനും ഒടിഞ്ഞ അസ്ഥിയെ സംയോജിപ്പിയ്‌ക്കുവാനും ഇതിനുകഴിയും. മരത്തിന്റെ പട്ടയാണ് ഔഷധമായി അറിയപ്പെടുന്നത്.
















