മാനന്തവാടി:അപകടങ്ങള്‍ തുടര്‍സംഭവമായിട്ടും പുതിയ ബസ്സുകളിറക്കാന്‍ കെ.എസ്.ആര്.ടി.സിക്ക്കുറ്റിയാടി ചുരം റോഡില്‍ വൈമനസ്യം. കുറ്റിയാടി ചുരം വഴി സര്‍വ്വീസ് നടത്തുന്നത് കെ.എസ്.ആര്.ടി.സി.യിലെ പഴക്കമേറിയ ബസ്സുകള്‍. കഴിഞ ദിവസം വൈകുന്നേരത്തോടെ പൂതംപാറയില്‍ ബസ്സ് മറിഞ്ഞതുള്പ്പടെ ചുരത്തിലൂടെ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ അപകടത്തിലും പെരുവഴിയിലും അകപ്പെടുന്നത് നിത്യസംഭവമായിട്ടും കെ.എസ്.ആര്.ടി.സിക്ക് യാതൊരു കുലുക്കവുമില്ലെന്നാണ് ആക്ഷേപം. മാനന്തവാടിയില്‍ നിന്നും കുറ്റിയാടി ചുരം വഴി സ്വകാര്യബസ്സുകള്‍ ഒന്നും തന്നെ സര്‍വ്വീസ് നടത്തുന്നില്ല. നേരത്തെ സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യബസ്സുകളുടെ മുമ്പിലും പിമ്പിലുമായി കെ.എസ്.ആര്.ടി.സി. സര്‍വ്വീസ് നടത്തി നഷ്ടത്തിലായതോടെയാണ് അവര്‍ സര്‍വ്വീസ് നിര്‍ത്തിയത്. ചുരത്തിന്റെ കുത്തനെയുള്ള കയറ്റം കാരണം ബസ്സുകളുടെ എഞ്ചിന് പ്രവര്‍ത്തനക്ഷമത കുറയുന്നതും സ്വകാര്യ ബസ്സുകള്‍ റൂട്ടൊഴിയാന്‍ കാരണമായി. നിലവില്‍ കെ.എസ്.ആര്.ടി.സി.യുടെ കുത്തകയായി മാറിയ ചുരം റോഡിലൂടെ 30-ഓളം ട്രിപ്പുകളാണ് ഇപ്പോള്‍ ഓടുന്നത്. ബാംൂര്, മൈസൂര്‍ ഉള്‍പ്പെടെയുള്ള അന്യസംസ്ഥാന സര്‍വ്വീസുകളും കോട്ടയം, പാലാ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വ്വീസുകളും ഇതിലൂടെയുണ്ട്. വടകര, തൊട്ടില്‍പാലം, മാനന്തവാടി ഗ്യാരേജുകളില്‍ നിന്നുള്ള ബസ്സുകളാണ് ചുരം വഴി സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ മൂന്നും നാലും വര്‍ഷങ്ങള്‍ പഴക്കമുള്ള ബസ്സുകള്‍ മാത്രമാണ് ഈ റൂട്ടിലൂടെ സര്‍വ്വീസ് നടത്തുന്നത്. അഞ്ചുമാസം മുമ്പ് തുടങ്ങിയ കോട്ടയം, പാലാ സര്‍വ്വീസ് മാത്രമാണ് ഇതിനപവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: