ബൈരക്കുപ്പ : മദ്യവിരുദ്ധ പഞ്ചായത്തായി പ്രഖ്യാപിച്ച കര്‍ണാടക ഡിബി കുപ്പ പഞ്ചായത്തില്‍ അനധികൃത മദ്യവില്‍പ്പന. പോലീസും മദ്യവിരുദ്ധ ജനകീയ സമിതിയുംചേര്‍ന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
ഇതില്‍ പ്രതിഷേധിച്ച് ചിലര്‍ നടത്തിയ ആക്രമണത്തില്‍ മദ്യവിരുദ്ധ സമിതി പ്രവര്ത്ത കരായ രമേഷ്പിള്ള, ഗഡുവുള്ള രവി, സോമണ്ണന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ എച്ച്ഡി കോട്ട താ ലൂക്ക് ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യവില്‍പ്പന നടത്തി എന്ന് ആരോപിക്കുന്ന ബോഗാഡി ആനന്ദന്, ഗോവിന്ദന്, അപ്പു എന്നിവരെ മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: