പെരിന്തല്‍മണ്ണ: പെരിന്തില്മണ്ണയില് തെരുവ് നായയുടെ വിളയാട്ടം. ഒരു മണിക്കൂറിനുള്ളില്‍ കടി കിട്ടിയത് എട്ടുപേര്‍ക്ക്. അവസാനം കടി കിട്ടിയ ആളും നാട്ടുകാരും ചേര്‍ന്ന് നായയെ നടുറോഡില്‍ തല്ലി കൊന്നു. പെരിന്തല്‍മണ്ണ ബൈപ്പാസ് ജംഗ്ഷനിലാണ് സംഭവം. വാഹനങ്ങളില്‍ കയറിയും നായ ആളുകളെ കടിക്കാന്‍ ശ്രമിച്ചെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അതേസമയം ചികിത്സ തേടി ചെരിന്തല്മണ്ണ ജില്ലാ ആശുപത്രിയില്‍ എത്തിയവര്‍ക്ക് മരുന്ന് ഇല്ലാത്തതിനാല്‍ ചികിത്സയും ലഭ്യമായില്ല. അവസാനം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: