കല്‍പ്പറ്റ: കാര്‍ഷിക രംഗത്ത് കുടുംബശ്രീയുടെ ഇടപെടല്‍ പ്രശംസനീയമാണെന്നും ഉല്‍പ്പാദന – വിപണന മേഖലയില്‍ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കണമെന്നും എം.വി ശ്രേയാംസ്കുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കുടംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്ര – സംസ്ഥാന – തനത് പദ്ധതികളുടെ അവലോകനം എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.
അഗതി ആശ്രയ, കോര്‍പ്പസ് ഫണ്ട് വിതരണം, ബഡ്സ് റീ ഹാബിലിറ്റേഷന്‍ സെന്റര്‍ (ബി.ആര്.സി), ചെറുകിട സംരംഭങ്ങള്‍, സംഘക്കൃഷി ഗ്രൂപ്പുകള്‍, പഞ്ചായത്ത് സംയോജന പ്രവര്‍ത്തനങ്ങള്‍, ഗോത്രശ്രീ പദ്ധതികള്‍, ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എഫ്.എഫ്.സി), ആഴ്ച-മാസ ചന്തകളുടെ സംഘാടനം എന്നി പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറിമാര്‍, സി.ഡി.എസ് ഉപസമിതി കണ്‍വീനര്‍മാര്‍, കുടുംബശ്രീ കണ്‍സള്‍ട്ടന്റുമാര്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. ഗഗാറിന്, സി.പി പുഷ്പലത, അജിത പ്രസംഗിച്ചു.
ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.പി മുഹമ്മദ് പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ അസി. കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍ ശോഭ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: