കല്‍പ്പറ്റ :കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ( കെ.എസ്.എസ്.പി.യു) കല്‍പ്പറ്റ യൂണിറ്റിന്റെ കുടുംബ മേള കല്‍പ്പറ്റ പെന്ഷന് ഭവനില്‍ വച്ച് നടന്നു. മേള ജില്ലാ സെക്രട്ടറി എസ്.സി.ജോണ്‍ ഉദ്ഘാടനം ചെയ്തു. പി.പി.ഗോപാലകൃഷ്ണന് ബ്ലോക്ക് സെക്രട്ടറി എം.ഡി.ദേവസ്യ എന്നിവര്‍ സംസാരിച്ചു. ഉച്ച ഭക്ഷണത്തിനു ശേഷം പെന്‍ഷനേഴ്സിന്റെയും അവരുടെ കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എം.ദിവാകരന് യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.ആര്.ശശികുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടിറി മുരളീകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: