കല്‍പ്പറ്റ : കൃഷി അനുബന്ധ മേഖലകളിലെ സമര്‍ത്ഥമായ ഇടപെടലിലൂടെ സുസ്ഥിര കാര്‍ഷിക വികസനത്തിനുതകുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൃഷിവകുപ്പിന്റെ ഏജന്‍സിയായ ‘ആത്മ’യുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക അനുബന്ധ മേഖലകളില്‍ വിജയകരമായ വികസന മാതൃകകള്‍ നടപ്പിലാക്കിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പു മന്ത്രി പി.കെ.ജയലക്ഷ്മി അവാര്‍ഡുകള്‍ വിതരണം ചെയ്തു.
മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള സംസ്ഥാനതല അവാര്‍ഡു നേടിയ ഇരുമനത്തൂര്‍ പച്ചക്കറി ക്ലസ്റ്ററിനെ ആദരിച്ചു. മികച്ച വിദ്യാലയമായി മാനന്തവാടി ലിറ്റില്‍ ഫഌവര്‍ യു.പി.സ്കൂളിനെയും സ്കൂള്‍ മേലധികാരിയായി സി.ഡിവോണയെയും വിദ്യാര്‍ത്ഥിയായി ദ്വാരക സേക്രൗ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ആന്‍ തെരേസയെയും തെരഞ്ഞെടുത്തു. കോട്ടത്തറ സെന്റ് ആന്റണീസ് യു.പി.സ്കൂളിലെ തോമസ് സ്റ്റീഫനാണ് മികച്ച അധ്യാപകന്. മികച്ച സര്‍ക്കാര്‍ സ്ഥാപനമായി വടുവന്‍ചാല്‍ ജി.എച്ച്.എസ്.എസിനെ തെരഞ്ഞെടുത്തു. അരിമുളള എ.യു.പി.സ്കൂളാണ് മികച്ച സര്‍ക്കാരേതര സ്ഥാപനം. മികച്ച കര്ഷകന് ടി.അയൂബ്, വെള്ളമുണ്ട. മികച്ച അഗ്രികള്‍ച്ചര്‍ അസി.ഡയറക്ടറായി ബാബു അലക്സാണ്ടറെയും കൃഷി ഓഫീസറായി കെ.മമ്മൂട്ടിയെയും കൃഷി അസിസ്റ്റന്റായി അഷ്റഫിനെയും തെരഞ്ഞെടുത്തു.
വിജ്ഞാന വ്യാപന രംഗത്തെ മികച്ച സേവനത്തിന് കൃഷി അസി.ഡയറക്ടറായ ലൗലി അഗസ്റ്റിനും കൃഷി ഓഫീസറായ റ്റി.രേഖയും കൃഷി അസിസ്റ്റന്റായ പി.പി.കൃഷ്ണനും അവാര്‍ഡു നേടി. തിരുവനന്തപുരത്തു നടന്ന ‘ആത്മ’ സംസ്ഥാന തല വിജയ മാതൃകാ അവതരണത്തിന് കൃഷി വകുപ്പ് ഡയറക്ടറുടെ പ്രത്യേക പരാമര്‍ശം നേടിയ അരുണ്‍ കുമാര്‍ പി.എ., മണികണ്ഠന്, ഡോ.നീത, ഡോ.പ്രേമന് എന്നിവരെയും ആദരിച്ചു.
സുരക്ഷിത ഭക്ഷണം, ഭക്ഷ്യ സുരക്ഷ എന്നിവ ലക്ഷ്യമാക്കി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടപ്പിലാക്കിയ പദ്ധതിക്ക് ജില്ലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിച്ചു.
കല്‍പ്പറ്റ നഗരസഭാ വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് അഡ്വ.ടി.ജെ.ഐസക് അധ്യക്ഷനായി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.മോഹനന് പദ്ധതി വിശദീകരിച്ചു. കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ യുലോചന വി.ടി.ആശംസകള്‍ അര്‍പ്പിച്ചു. ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ.ആശ സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മെഹര്ബാന് പി.എച്ച്. നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: