വൈത്തിരി : വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നി യമിക്കണമെന്ന് ബിജെപി വൈത്തിരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍ മാരെ നിയമിക്കുക, ഹോ സ്പിറ്റല്‍ റോഡി ന്റെ ശോചനീയാവസ്ഥ പരിഹരിച്ച് യാത്രാക്ലേശം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപിയുടെ നേതൃത്വത്തില്‍ നാളെ താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.ബി.ഋഷികുമാര്‍, സെക്രട്ടറി ഡി.പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: