അഞ്ചാംമൈല്‍: മരം ദേഹത്ത് വീണ് ആദിവാസി തൊഴിലാളി മരിച്ചു. കമ്മന കുണ്ടാല എട്ടില്കോളനിയില് കയമ(48)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മരം ചുമന്നുപോകുന്നതിനിടെ കാല് വഴുതി വീണ കയമയുടെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാളെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി പനമരത്ത് വെച്ച് മരണപ്പെടുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: പാറ്റ. നാല് മക്കളുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: