പൊങ്ങിണി : ജില്ലയിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മോഷണങ്ങള്‍ ലാഘവ ബുദ്ധിയോടെ കാണുന്ന പോലീസ് നടപടിയില്‍ കേരളാ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാകമ്മിറ്റി പ്രതിഷേധം രേഖപെടുത്തി.
ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് വിശ്വാസികളെ അകറ്റാന്‍ നടത്തുന് ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ഇതിനെ കാണാന്‍ കഴിയുക. രാജരാജേശ്വരി ക്ഷേത്രം പൂജാരിയെ അടിച്ചുവീഴ്ത്തിയതും മറ്റ് ക്ഷേത്രങ്ങളില്‍ നടക്കുന്ന മോഷണവും പോലീസ് കാര്യമായെടുക്കുന്നില്ല. ഇതര മതസ്ഥരുടെ ദേവാലയങ്ങളില്‍ നടക്കുന്ന മോഷണശ്രമങ്ങളില്പോലും മന്ത്രിമാര്‍ നേരിട്ടെത്തി അന്വേഷണത്തിനുത്തരവിടുന്നു.
ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുനടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും ക്രിയാത്മക നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ക്ഷേത്രസംരക്ഷണസമിതി ജില്ലാസെക്രട്ടറി സി.ടി.സന്തോഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: