തിരുവല്ല: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മു ന്നോടിയായി ഇടതുമുന്നണിയില്‍ കലാപക്കൊടി. ഇടതുമുന്നണിയിലെ പ്രബല കക്ഷികളായ സിപിഎമ്മും സിപിഐ യും തമ്മിലാണ് സീറ്റ് പങ്കുവെയ്ക്കലിന്റെ പേരില്‍ തര്‍ക്കങ്ങ ള്‍ ഉടലെടുത്തിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കാനുളള തയാറെടുപ്പിലാണ് സിപിഐ. നിയോജക മണ്ഡലത്തിലെ തലമുതിര്‍ന്ന സിപിഐ നേതാക്ക ള്‍ക്കുപോലും സീറ്റ് നിഷേധിക്കുന്ന സിപിഎം നിലപാടാണ് ണ് സിപിഐയെ പ്രകോപിതരാക്കിയത്.
നഗരസഭയിലെ സീറ്റ് വിഭജനം ചര്‍ച്ചചെയ്യാന്‍ സിപിഎം ഏരിയാകമ്മിറ്റി ഓഫീസില്‍ കഴി ഞ്ഞ വ്യാഴാഴ്ച വിളിച്ചുചേര്ത്തയോഗം കയ്യാങ്കളിലയില് വരെ എത്തിചേര് ന്നെന്നാണ് ചില പാര്‍ട്ടിപ്രവര്‍ത്തകര്‍ ന ല്കുന്ന വിവരം.
ഇരു പാര്‍ട്ടികളുടെയും നഗരത്തിലെ ലോക്കല്‍ കമ്മിറ്റികളുടെ യോഗമാണ് ഇരുപാര്‍ട്ടി നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ വിളിച്ചുചേര്‍ത്തത്. പ്രാദേശിക നേതാക്കള്‍ തമ്മില്‍ സീറ്റിനെചൊല്ലി ഉണ്ടാ യ തര്‍ക്കമാണ് പിന്നീട് വാക്കേറ്റത്തിലും കയ്യാങ്കളിയുടെ വക്കിലേക്കും എത്തിയത്. നേതാക്കളുടെ ഇടപെടടിലൂടെയാണ് രംഗം അല്പമെങ്കിലും ശാന്തമായത്.
നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലെയും നഗരസഭയിലെയും സീറ്റുവിഭജനം മുന്നണിക്കുളളില്‍ കീറാമുട്ടിയായി നില്‍ക്കുകയാണ്. നഗരസഭയിലെ 13 വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനായി സിപി ഐ ടൗണ്‍ ലോക്കല്‍കമ്മിറ്റി മണ്ഡലം കമ്മിറ്റിയില്‍ നിന്നും അനുവാദം തേടിയതായും അറിയുന്നു.
കുറ്റൂര്‍ പഞ്ചായത്തിലെ സി പിഐയുടെ സീറ്റായ പൊട്ടന്മലയ്ക്ക്വേണ്ടി സിപിഎം ആവശ്യം ഉന്നയിച്ചിരുന്നു. ഈ സീറ്റ് വിട്ടുനല്‍കുന്നതിന് പകരമായി സിപിഐയുടെ തലമുതിര്‍ന്നനേതാവും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ പി.ടി. തോമസിനെ 11-ാം വാര്‍ഡില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവും സിപിഎം തളളി.
സിപിഎമ്മില്‍നിന്ന് അടുത്ത നാളില്‍ കൂറുമാറി നൂറോളം പേ ര്‍ സിപിഐയില്‍ എത്തിയ നെടുമ്പ്രത്തും കാര്യങ്ങള്‍ സിപിഐക്ക് അനുകൂലമല്ല. ഇവിടെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സിപിഐക്ക് വേണ്ട പ്രതിനിധ്യം നല്കാന് സിപിഎം തയാറായിട്ടില്ല.
സിപിഎമ്മിന്റെ വല്ല്യേട്ടന് മനോഭാവത്തോട് വേണ്ടരീതിയില്‍ പ്രതികരിക്കാന്‍ സിപി ഐനേതാക്കള് തയാറാകാത്തതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത സിപി ഐക്ക് കൂടുതല്‍ സീറ്റുകള്‍ നല്കാന് സിപിഎം തയ്യാറാകാത്തതാണ് സീറ്റുതര്‍ക്കം കീറാമുട്ടിയാകാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: