കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് 2.5 കോടി രൂപ മുതല്‍മുടക്കി സൗജന്യമായി നിര്‍മിച്ചു നല്കുന്ന വീടുകള്‍ക്ക് തറക്കല്ലിട്ടു. കേരളത്തില്‍‘ഭൂമിയില്ലാത്തവര്‍ ആരുമുണ്ടാവരുത് എന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയുടെ ഭാഗമാണിത്. തൃശൂരില്‍ 24 അപ്പാര്‍ട്ടുമെന്റുകളുടെ ഭൂമിപൂജ കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനും, മന്ത്രി അടൂര്‍ പ്രകാശും ചേര്‍ന്ന് നിര്‍വഹിച്ചു. മന്ത്രി സി.എന്‍. ബാലകൃഷ്ണന്, കളക്ടര്‍ ഡോ. കൗശികന്, ഡപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
700 ചതുരശ്രയടി വിസ്തീര്‍ണമുള്ള 24 വീടുകളാണ് നിര്‍മിച്ചു നല്‍കുക. സര്‍ക്കാര്‍ ലഭ്യമാക്കുന്ന‘ഭൂമിയിലാണ് വീട് പണിതു നല്‍കുന്നത്. സുസ്ഥിര വികസനത്തിന് കല്യാണ്‍ ജൂവലേഴ്സ് എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ടി.എസ്. കല്യാണരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: