കട്ടുറുമ്പുകള്‍ വരിവരിയായിട്ടുപോകുന്നത് നോക്കി രസിച്ചിരിയ്‌ക്കുകയാണ് നാറാണത്ത് ഭ്രാന്തന്‍. അപ്പോള്‍ അതുവഴിവന്ന ഒരാള്‍ ചോദിച്ചു. ഇപ്പോള്‍ എത്രയായി. അയാളെ നോക്കി നിര്‍വികാരനായി നാറാണത്ത് ഭ്രാന്തന്‍ പറഞ്ഞു.”പതിനായിരമായി. ഇനിയും പതിനായിരവും കൂടി പോകും.”
വയറ്റില്‍ വേദനക്കാരനായിരുന്നു ഇത് ചോദിച്ചയാള്‍. അതിന്റെഅര്‍ത്ഥം രോഗത്തിന്റെ ചികിത്സക്കായി പതിനായിരം ചെലവായി. ഇനിയും പതിനായിരവും കൂടി ചെലവാകുകയും ചെയ്യും എന്നാണ്.
















