തിരുവാലി: വിവിധ മോട്ടോര്‍ തൊഴിലാളി യൂണിയനുകളില്‍ നിന്നും രാജിവെച്ച് ബിഎംഎസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്കി. തിരുവാലിയിലെ 14 ഓട്ടോറിക്ഷ തൊഴിലാളികളാണ് ബിഎംഎസില്‍ ചേര്‍ന്നത്. യോഗം ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന് ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ യൂണിയന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.പ്രകാശന് അദ്ധ്യക്ഷത വഹിച്ചു. വണ്ടൂര്‍ മേഖലാ പ്രസിഡന്റ് ഗംഗാധരന്, സെക്രട്ടറി രവീന്ദ്രന്, നിര്‍മ്മാണ തൊഴിലാളി യൂണിയന് ജില്ലാ ജോ.സെക്രട്ടറി എന്‍.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി നാരായണദാസ്(പ്രസിഡന്റ്), ശിവദാസ്(വൈസ് പ്രസിഡന്റ്), ജിഷിന്(സെക്രട്ടറി), ദിലീപ് (ജോ.സെക്രട്ടറി), പ്രമോദ്(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: