പത്തനംതിട്ട : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിന്റെ ഫലമായി പുനലൂര്‍ – മൂവാറ്റുപുഴ റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് സ്ഥാപിച്ച റാന്നി ഭൂമി ഏറ്റെടുക്കല്‍ സ്പെഷല്‍ തഹസില്‍ദാര്‍മാരുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു. നാലും അഞ്ചും മാസങ്ങള്‍ കൂടുമ്പോഴാണ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരപ്പള്ളി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്കി വന്നിരുന്നത്. കേരള ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റാണോ അതോ നാഷണല്‍ ഹൈവേവിഭാഗമാണോ ശമ്പളം നല്‍കേണ്ടതെന്ന തര്‍ക്കത്തിലാണ് ശമ്പളം മുടങ്ങിയത്. കമ്മീഷന് പൊതുമരാമത്ത്, ജില്ലാ കളക്ടര്‍ എന്നിവരില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
ഭൂമി ഏറ്റെടുക്കല്‍ സ്ഥാപനങ്ങള്‍ സമയാസമയം സര്‍ക്കാര്‍ അംഗീകാരം വാങ്ങി താത്കാലികമായി പ്രവര്ത്തിക്കുന്നവയായതിനാലാണ് ശമ്പളം മുടങ്ങിയതെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കമ്മീഷനെ അറിയിച്ചു. ജീവനക്കാര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് കളക്ടറും അറിയിച്ചു.
ജസ്റ്റിസ് ജെ.ബി. കോശിയുടെ നിര്‍ദേശാനുസരണം കെഎസ്റ്റിപി പൊന്‍കുന്നം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ജീവനക്കാരുടെ ശമ്പളം മാറി നല്കാന് നിര്‍േദശം നല്കിയിട്ടുണെ്ടന്ന് കളക്ടര്‍ കമ്മീഷനെ അറിയിച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കുടിശിക സഹിതം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: