പത്തനംതിട്ട: ജില്ലാ ഭരണകൂടം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍, ഗാന്ധിയന്‍ സംഘനടകള്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളില്‍ നടക്കും. ഇന്ന് രാവിലെ 10.30 ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് ഉമ്മന്‍തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഗാന്ധിജയന്തി സന്ദേശം നല്‍കും. പൂന്തോട്ട നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്.ഹരിദാസ് ഇടത്തിട്ട ലഹരിവിരുദ്ധ സന്ദേശം നല്‍കും. ഗ്രാമ പഞ്ചായത്തംഗം ഫിലിപ്പ് കോശി, എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം.എസ് സുനില്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സൂസന് തോമസ്, എച്ച്.എം എ.വിജയമ്മ, പി.ടി.എ പ്രസിഡന്റ് തുളസീധരന്‍പിള്ള, കോന്നിയൂര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിക്കും.
എക്സൈസ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി ഇന്ന് ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാറും കൂട്ടയോട്ടവും സംഘടിപ്പിക്കും. രാവിലെ എട്ടിന് ജില്ലാ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം ആന്റോ ആന്റണി എം.പി ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന ബോധവത്ക്കരണ സെമിനാര്‍ അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിക്കും. വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍, എക്സൈസ് ഉദ്യോഗസ്ഥര്‍, എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി കേഡറ്റുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: