പത്തനംതിട്ട: ആറന്മുള വള്ളസദ്യവഴിപാടുകള്ക്ക് ഇന്ന് സമാപനം. ഈവര്‍ഷം 461 വള്ളസദ്യ വഴിപാടുകളാണ് നടന്നത്. വള്ളസദ്യവഴിപാടില് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍നായര്‍, അംഗങ്ങളായ സുഭാഷ് വാസു, പി.കെ.കുമാരന്, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജ പ്രേമ പ്രസാദ്, കേരളാ പോലീസ് ചീഫ് ടി.പി.സെന്‍കുമാര്‍, ഇന്‍കം ടാക്സ് ചീഫ് കമ്മീഷണര്‍ രവികുമാര്‍, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് രാമകൃഷ്ണപിള്ള, ജസ്റ്റിസ് ആഷ, ജസ്റ്റിസ് ശേഷാദ്രി നായിഡു, കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ്, മുന്‍ യുജിസി ചെയര്മാന് പ്രൊഫ.രാജശേഖരന്‍പിള്ള, സിനിമാ സംവിധായകന് പ്രജിത്ത് , പിന്നണി ഗായകരായ ജി.വേണുഗോപാല്‍, സിതാര, നടന്മാരായ ഭരത് സുരേഷ്ഗോപി, ദേവന്, വിനീത് ശ്രീനിവാസന്, കൃഷ്ണപ്രസാദ്, സുധീഷ് കുമാര്‍, എം.പി.മാര്‍, എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ്ചീഫ്, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ.വി.പി.ഗംഗാധരന് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഒരു ദിവസം നടക്കുന്ന വള്ളസദ്യകളുടെ എണ്ണം നിജപ്പെടുത്തിയതിനൊപ്പം കൂടുതല്‍ കരാറുകാരെ ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: