പുത്തൂര്‍വയല്‍ : പുത്തൂര്‍വയല്‍ ശ്രീ ഉമാമഹേശ്വരി ക്ഷേത്രത്തില്‍ ഒക്ടോബര്‍ മൂന്നിന് രാത്രി ഭഗവതി സേവയും നാലാം തിയതി രാവിലെ അഞ്ച് മണിമുതല്‍ മഹാഗണപതിഹോമവും മൃത്യുഞ്ജയ ഹോമവും നടക്കും. തന്ത്രി ബ്രഹ്മശ്രീ ഫണിധരന്‍ സ്വാമി മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 11 മണിക്ക് ക്ഷേത്ര പ്രതിഷ്ഠാകര്‍മ്മം വിപുലമായി ആഘോഷിക്കുന്നതിനുവേണ്ടിയുള്ള സ്വാഗതസംഘ രൂപീകരണവും നടക്കും. എല്ലാ ഭക്തജനങ്ങളും യോഗത്തില്‍ സംബന്ധിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: