ദന്താഭയേ ചക്രദരൗ ദധാനം
കരാഗ്ര സ്വര്‍ണഘടം ത്രിനേത്രം
ധൃതാബ്ജയാ ലിംഗിതമബ്ധിപുത്ര്യാ
ലക്ഷ്മീഗണേശം കനകാഭമീഡേ
കൊമ്പും, അഭയവും, ചക്രവും, ശംഖും, നാലുകൈകളേക്കൊണ്ടുധരിച്ച് തുമ്പികൈയ്യില്‍ പൊന്‍കുടവും പിടിച്ച് താമരപ്പൂധരിയ്‌ക്കുന്ന ശ്രീഭഗവതിയാല്‍ ആലിംഗനം ചെയ്യപ്പെടുന്നവനായ സ്വര്‍ണ വര്‍ണനായിരിയ്‌ക്കുന്ന ശ്രീഗണപതിയെസ്തുതിയ്‌ക്കുന്നു.
















