മേപ്പാടി :തോട്ടഭൂമികള്‍ തൊഴിലാളികളുടെയും ഭൂരഹിതരുടെയും ഉടമസ്ഥതയിലാക്കുക, എല്ലാവിഭാഗം തോട്ടംതൊഴിലാളികളുടെയും മിനിമം ശമ്പളം പതിനയ്യായിരം രൂപയാക്കി പുതുക്കിനിശ്ചയിക്കുക മുഴുവന്‍ ബോണസും അയ്യായ്യിരം രൂപ എക്സ്ഗ്രെഷ്യ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് നടത്തുന്ന മീനാക്ഷിവിലാസ് എസ്റ്റേറ്റ് തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫീസിനു മുന്പില് പ്രകടനവും ധര്‍ണ്ണയും നടത്തി.
ധര്‍ണ്ണാ സമരം ടി യു സി ഐ സംസ്ഥാനകമ്മിറ്റി അംഗം സാം പി മാത്യുഉദ്ഘാടനം ചെയ്തു. വി രാജ്കുമാര്, കെ ബാലസുബ്രമണ്യന്, തുടങ്ങിയവര്‍ സംസാരിച്ചു.ആര് വേല്മുരുകന് സ്വാഗതവും ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.മരിയദാസ്,വെള്ളചാമി, പരമേശ്വരി,ചോലയമ്മാള്,ധനലക്ഷ്മി, മണി, മുരുകന് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: