കല്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ ഫെയര്‍ അസോസിയേഷന്റെ ജില്ലാ കണ് വെന്ഷന് എം.ജി.റ്റി. ഹാളില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ വി.കെ. രന്തസിങ് ഉദ്ഘാടനം ചെയ്തു. വയോജന വകുപ്പ് രൂപവത്കരിക്കുക, പെന്ഷന് 4000 രൂപയാക്കുക, വയോ മിത്രം പദ്ധതി പഞ്ചായത്തുകളില്‍ നടപ്പാക്കുക, തദ്ദേക സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ പത്ത് ശതമാനം വയോജന ക്ഷേമത്തിനായി നീക്കിവെക്കുക, വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം കൈനാട്ടിയിലുള്ള സര്‍ക്കാര്‍ ആശുപത്രി കെട്ടിടത്തില്‍ താത്ക്കാലികമായി തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കണ്വെന്ഷന്, ജില്ലാ പ്രസിഡണ്ട് സി.കെ. ഉണ്ണി കൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. മോഹനന്, മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ രക്ഷാധികാരി കെ. കുഞ്ഞിരായിന്‍ ഹാജി, മുന്‍ പ്രസിഡണ്ട് എം നന്ദകുമാറിനെ ആദരിച്ചു. അഡ്വ. പി. ചാത്തു കുട്ടി വയോജന നിയമത്തെ സംബന്ധിച്ച് ക്ലാസ്സെടുത്തു. ഫാത്തിമ മാത ഹോസ്പിറ്റലിലെ ഡോക്ടര്‍ ബെറ്റ് ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്ക് ജില്ലാ പ്രസിഡണ്ട് ജെറിയാട്രിക്ക് ക്ലാസ്സെടുത്തു. ജില്ലാ സെക്രട്ടറി വി വാസുദേവന്‍ നമ്പ്യാര്‍ സ്വാഗതവും ഇ. മൊയ്തു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: