പാലക്കാട്: ജില്ലയിലെ പല ക്യാമ്പസുകളിലും എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തില്‍ നടക്കുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് എബിവിപി നഗര്‍ സമിതിയോഗം ആവശ്യപ്പെട്ടു. പാലക്കാട് നഗരത്തിലുള്‍പ്പെടെയുള്ള പല ക്യാമ്പസുകളിലും രക്ഷാബന്ധന് ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ അലങ്കോലമാക്കാനും രാഖി കെട്ടിയ കുട്ടികളെ ഭീഷണിപ്പെടുത്താനും എസ്എഫ്ഐ ശ്രമിക്കുന്നു. ഇതിനെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും എബിവിപി നഗര്‍ സമിതിയോഗം അറിയിച്ചു. ജില്ലാ കണ്‍വീനര്‍ എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വിഷ്ണി സുരേഷ്, അരുണ്‍, പ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: