കല്ലടിക്കോട്: ദേശീയപാതയില്‍ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. വന്‍ദുരന്തം ഒഴിവായി. തൃശൂര്‍ വട്ടിയൂര്‍ക്കാവ് സ്വദേശി ഡെന്നീസ് രാജിനെ (43)യാണ് പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്്യ ആശുപത്രിയില പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അയ്യപ്പന്‍കാവിന് സമീപം ാപകടമുണ്ടായത്. ടാങ്ക്റുമായി കൂട്ടിയിടിച്ച കാര്‍ നിശ്ശേഷം തകര്‍ന്നെങ്കിലും ടാങ്കറില്‍ ചോര്‍ച്ചയുണ്ടാകാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. കാര്‍ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഉച്ചക്ക് രണ്ട് മണിയോടെ മറ്റൊരു ലോറിയിലേക്ക് ഗ്യാസ്ടാങ്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: