കരുവാരക്കുണ്ട്: ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളില്‍ മദ്യസേവ, കാലിക്കുപ്പികളും ഗ്ലാസുകളും കണ്ടെടുത്തു. രണ്ടാം നിലയിലെ ഹാളിനോട് ചേര്‍ന്നുള്ള മുറിയില്‍ നിന്നാണ് കുപ്പികള്‍ ലഭിച്ചത്. ഇന്നലെ എസ്എംഎസി, പിടിഎ പ്രസിഡന്റുമാരുടെ യോഗം നടക്കുന്നതിനിടെ പഞ്ചായത്ത് വിദ്യാഭ്യാസ ഇംപ്ലിമെന്റ് ഓഫീസര്‍ മുറി തുറന്നപ്പോഴാണ് ഇവ ശ്രദ്ധയില്‍പ്പെട്ടത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രതിപക്ഷവും നാട്ടുകാരും ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ വിവരം അറിയിച്ചു. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ചന്തു, വാര്‍ഡ് മെമ്പര്‍ സി.കുഞ്ഞാണി, നജീബ്, ഒ.പി.അബൂബക്കര്‍, ഉണ്ണി മുള്ളറ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: