ഊര്‍ങ്ങാട്ടിരി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സന്ദേശ യാത്ര നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.കെ.ഹരിദാസായിരുന്നു ജാഥക്യാപ്റ്റന്. ഏറനാട് മണ്ഡലം പ്രസിഡന്റ് ടി.സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എന്‍.എന്‍.രവി ഓടക്കയത്ത്, കെ.രാജന്, സുകുമാരന്‍ കാവനൂര്‍, എസ്സി മോര്‍ച്ച ജില്ലാകമ്മറ്റിയംഗം സുബ്രഹ്മണ്യന്, പി.കെ.സുരേഷ്ബാബു, പി.നിഖില്‍ദേവ്, ഷനൂപ്, അഡ്വ.പ്രവീണ്‍കുമാര്‍, സജീവ് പാക്കുളം, കെ.പി.ജയരാജ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ എല്ലാ വര്ഡുകളിലൂടെയും സന്ദേശയാത്ര പര്യടനം നടത്തി. വന്‍ജനപിന്തുണയാണ് ഓരോ സ്വീകരണകേന്ദ്രത്തിലും യാത്രക്ക് ലഭിച്ചത്.
ചൂളാട്ടിപ്പാറയില്‍ നടന്ന സമാപന സമ്മേളനം കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശശിധരന് പുന്നശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അടിയന്തരാവസ്ഥ കാലത്ത് പോലീസിന്റെ പീഡനങ്ങള്‍ക്ക് ഇരയായ കെ.സി.രാഘവനേയും, വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സി.എം.മുഹമ്മദ്, അബ്ദു മനാഫ് തെഞ്ചീരി എന്നിവരെയും ആദരിച്ചു. ജില്ലാ കമ്മറ്റിയംഗം ടി.സോമന്, കെ.സി.പ്രഭീഷ്, കെ.അജേഷ്, കെ.സോമശേഖരന്‍, എ.കെ.രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: