മലപ്പുറം: അദ്ധ്യാപക സ്ഥലംമാറ്റത്തില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അന്ര്വഷണം നടത്തണമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത്(എന്‍ടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥലംമാറ്റം റദ്ദ് ചെയ്ത് സുതാര്യമായ രീതിയില്‍ പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കുറ്റിപ്പുറം എഇഒ യെ അന്യായമായി സ്ഥലം മാറ്റിയതില്‍ യോഗം ത്രിഷേധിച്ചു. യോഗം സംസ്ഥാന സെക്രട്ടറി എ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍. സത്യഭാമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ് സുരേന്ദ്രന് നായര്‍, സംസ്ഥാന സമിതിയംഗം കെ. വിവേകാനന്ദന്, പി.വി. വാസുദേന്‍, പി.ടി. പ്രദീപ്, എം.സി. സുനില്‍ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: