മാനന്തവാടി : മാനന്തവാടി ചൂട്ടക്കടവ് റോഡിന്റെ ശോചനീയവാസ്ഥ പരിഹരിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് തദ്ദേശസ്വയംഭരണതെരെഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ചൂട്ടക്കടവ് കബനി റസിഡന്‍ഷ്യല്‍ അസോസിയേഷന് തീരുമാനിച്ചു.
കുടിവെളള പദ്ധതിക്ക് പൈപ്പിടുന്നതിനായി മാസങ്ങള്‍ക്ക് മുമ്പ് വെട്ടിപ്പൊളിച്ച റോഡിലൂടെ കാല്‍നടയാത്രപോലും ദുഷ്കരമാണ്. മാത്രമല്ല റോഡരികില്‍ മുളച്ച് പൊങ്ങിയ കാടുകള്‍ വെട്ടിമാറ്റി കാല്‍നടയാത്ര സുഗമമാക്കണമെന്ന ആവശ്യവും കേടായ തെരുവു വിളക്കുകള്‍ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവും അധികൃഅധികൃതര് അവഗണിക്കുകയാണ്. ഇത് സംബന്ധച്ച് നിരവധി പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാവാത്തസാഹചര്യത്തിലാണ് കബനിറസിഡന്ഷ്യല് അസോസസിയേഷന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ തെരെഞ്ഞെടുപ്പ് ബഹിഷ്കരണമടക്കമുളളപ്രതിഷേധസമരങ്ങള്ക്ക് ഒരുങ്ങുന്നത്.
കബനി റസിഡന്‍ഷ്യല്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വക്കറ്റ് ടി.വി.സുഗതന് അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ഡോക്ടര്‍. പി.നാരായണന് നായര്‍, സെക്രട്ടറി സന്തോഷ് ജി നായര്‍, ഡോക്ടര്‍. സി.കെ.രഞ്ജിത്ത്, പി.ടി.ജനാര്‍ദ്ദന്‍ മാസ്റ്റര്‍, ശ്രീജഹരീഷ് ബാബു, കെ.രാഘവന്,സുമേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: