ബത്തേരി : വയനാട് ജില്ലയിലെ വിദ്യാനികേതന്‍ വിദ്യാലയങ്ങളുടെ സ്ക്കൂള് ശാസ്ത്രമേള ഒക്ടോബര്‍ മൂന്നിന് കരടിപ്പാറ ഐശ്വര്യ വിദ്യാമന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ ബത്തേരി ആനപ്പാറ ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.21 വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തോളംപേര്‍ പങ്കെടുക്കും.എല്‍.പി. വിഭാഗത്തില്‍ 21 ഇനങ്ങളും യുപി വിഭാഗത്തില്‍ 15 ഇനങ്ങളുമാണ് ഉളളത്. ബത്തേരി എഇഒ എം.കെ.മുരളീധരന് മേള ഉത്ഘാടനംചെയ്യും.വിദ്യാനികേതന്‍ സംസ്ഥാന ശാസ്ത്രമേളാ പ്രമുഖ് വിവേക് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.ആനപ്പാറ ഗവ.ഹയര്‍ സെക്കണ്ടറിയിലെ പ്രധാന അദ്ധ്യാപികബേബിസ്റ്റെല്ലാ തുടങ്ങിയവര്‍ സംസാരിക്കും.വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സികെ. ബാലക്യഷ്ണന്,ചെയര്മാന് പി.കെ.കുഞ്ഞിക്യഷ്ണന്‍ മാസ്റ്റര്‍,പ്രധാന അദ്ധ്യാപിക ഷീല ജി.നായര്‍,സി.കെ.ഭാസ്ക്കരന്‍,ബാബുജേക്കബ്ബ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: