വണ്ടിപ്പെരിയാര്‍ : ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ പത്ത് ലിറ്റര്‍ വിദേശമദ്യം പിടികൂടി. ഒരാള്‍ പിടിയില്‍. കുമളി റോസാപ്പൂക്കണ്ടം ഇര്‍ഫാദ് മന്‍സിലിലെ സിദ്ദിഖ് (35) ആണ് പിടിയിലായത്. കുമളിയില്‍ നിന്നും റോസാപ്പൂക്കണ്ടത്തേക്ക് മദ്യം കടത്താന്‍ ശ്രമിക്കുന്നതിനിടെ കുമളി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നുമാണ് പ്രതിയെ വണ്ടിപ്പെരിയാര്‍ എക്സൈസ് സംഘം പിടികൂടുന്നത്. 2012ലും വിദേശമദ്യം കടത്തിയ കേസില്‍ സിദ്ദിഖ് പിടിയിലായിരുന്നു. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ സുനില്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട്ടിലേക്ക് കടത്തുന്നതിനായാണ് മദ്യം വാങ്ങിയതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ ജാമ്യത്തില്‍വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: