കല്പറ്റ: മുട്ടില്‍ ഗ്രാമ പഞ്ചായത്തിന്റെ 2015-2016 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.50 ലക്ഷം രൂപ ചിലവില്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തികരിച്ച മടക്കി മല – കിണ്ടിപാറ -രാജപ്പന് പാടി റോഡിന്റെ ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കബീര്‍ പൈക്കാടന്‍ നിര്‍വ്വഹിച്ചു. റോഡ് വികസന സമിതി കണ്‍വീനര്‍ പി. സിറാജുദീന്‍ അധ്യക്ഷത വഹിച്ചു. എന്‍. റ്റി. ഹംസ, അഷ്റഫ് ചിറയ്ക്കല്‍, എ.ഡി.എസ്. പ്രസിഡണ്ട് ലതാ പ്രദീപ്, ഒ.എം. ബാലന്,നന്ദ കുമാര്‍, അലി മുത്ത്, സലിം, സുനിത രവി, എന്നിവര്‍ സംസാരിച്ചു. ഗീത മോഹനന് സ്വാഗതവും ഉഷ നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: