തിരുവനന്തപുരം: റിസര്‍വ്വ് ബാങ്ക് റിപോ നിരക്ക് കുറച്ചതിനെതുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടിസ്ഥാന പലിശ നിരക്ക് 10.15% ത്തില്‍ നിന്ന് 9.95% ആയി കുറച്ചു. ഒക്ടോബര്‍ 5 മുതല്‍ പരിഷ്ക്കരിച്ച നിരക്ക് പ്രാബല്യത്തില്‍ വരും. കേരളം ആസ്ഥാനമായുള്ള ബാങ്കുകളില്‍ ഇത്തരത്തില്‍ വായ്പാപലിശനിരക്ക് കുറയ്ക്കുന്ന ആദ്യബാങ്കായി എസ്ബിടി.
റിസര്‍വ്വ് ബാങ്കിന്റെ ദ്വിതീയ ദൈ്വമാസിക നയപ്രഖ്യാപനപ്രകാരം 2015 മാര്‍ച്ചില്‍ രാജ്യത്ത് ആദ്യമായി അടിസ്ഥാന പലിശ നിരക്ക് 10.15% ആയി കുറച്ചതും എസ്ബിടിയായിരുന്നു. ബാങ്കിന്റെ ഭവനവായ്പ, വാഹന വായ്പ, ചെറുകിട ഇടത്തരം സംരംഭകത്വ വായ്പ തുടങ്ങി വിവിധ ഭാഗങ്ങളില്‍പ്പെടുന്ന 13 ലക്ഷത്തോളം ഋണഭോക്താക്കള്ക്ക് വായ്പാപലിശനിരക്ക് കുറച്ചതിന്റെ ഗുണഫലം ലഭ്യമാകുമെന്ന് എസ്ബിടി മാനേജിംഗ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണന് പറഞ്ഞു. ബാങ്കിന്റെ മൊത്തം വായ്പാവ്യാപ്തി 68000 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: