കല്‍പ്പറ്റ: മുഴുവന്‍ തോട്ടഭൂമികളും തൊഴിലാളികളുടെയും ഭൂരഹിതരുടെയും ഉടമസ്ഥതയിലാക്കുക, തോട്ടമുടമകളും സര്‍ക്കാരും ട്രേഡ് യൂണിയന് കങ്കാണിമാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെ അണിനിരക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ.എം.എല്‍. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടുദിവസങ്ങളിലായി നടത്തിയ രാഷ്ര്ടീയ വിശദീകരണ ജാഥ സമാപിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സണ്ണി അമ്പാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ പി.കെ. ബാലകൃഷ്ണന്, പി.എം. ജോര്‍ജ്, പി.കെ. ബാപ്പുട്ടി, പി.ടി. പ്രമാനന്ദ്, കെ.എം. നസീറുദ്ദീന്‍, നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: