കോട്ടയം: കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നല്കിയ മുന്നറിയിപ്പ് കേരള സര്‍ക്കാര്‍ അവഗണിച്ചു. സംസ്ഥാനത്തിന് അധികമായി ലഭിച്ചുകൊണ്ടിരുന്ന 30000 ടണ്‍ ഭക്ഷ്യധാന്യം ഇന്ന് മുതല്‍ നിര്‍ത്തലാക്കി. ഇതോടെ ബിപിഎല്‍ കാര്‍ഡുകള്‍ക്ക് പ്രതിമാസം 17 കിലോ അരിയും, 4 കിലോ ഗോതമ്പും മാത്രമേ ലഭിക്കുകയുള്ളു.
കേരളത്തിന് ഭക്ഷ്യധാന്യം നഷ്ടപ്പെട്ടതിന്റെ പൂര്‍ണ്ണഉത്തരവാദിത്വം സംസ്ഥാനസര്‍ക്കാരിനാണെന്ന് ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഭക്ഷ്യസുരക്ഷപദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ അധികവിഹിതം വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി സംഘത്തെ ദില്ലിക്ക് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ നടത്തുന്ന കടയടയ്ക്കല്‍ സമരത്തില്‍ അസോസിയേഷന് പങ്കെടുക്കില്ലെന്നും ബേബിച്ചന് മുക്കാടന്‍ അറിയിച്ചു. റേഷന്‍ കടകളില്‍ വിജിലന്‍സ് വിഭാഗം നടത്തുന്ന നിയമാനുസൃതമായ പരിശോധന തടയുന്നതിനും കേസുകള്‍ അട്ടിമറിക്കുന്നതിനും വേണ്ടി ഭക്ഷ്യവകുപ്പ് സ്പോണ്സര് ചെയ്യുന്ന സമരമായതിനാലാണ് ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ്അസോസിയേഷന്‍ സമരത്തില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: