കല്‍പ്പറ്റ: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന് കെ.എഫ്.ഐയുടെ നേതൃത്വത്തില്‍ കളരിപ്പയറ്റ് ക്യാംപ് സംഘടിപ്പിക്കുന്നു. നാളെ(2ന്) രാവിലെ 10ന് കല്‍പ്പറ്റ റെഡ്ക്രോസ് റോഡില്‍ ന്യൂ എം.എ ക്ലോംബ്ലക്സില് നഗര സഭാധ്യക്ഷന് പി.പി ആലി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. ഇ.പി മോഹന്‍ദാസ് സര്‍ട്ടിഫിക്കറ്റ് വിതരണവും കെ.എഫ്.ഐ സ്റ്റേറ്റ് സെക്രട്ടറി ബൈജു ഗുരുക്കള്‍ മുഖ്യപ്രഭാഷണവും നടത്തും. കളരിപ്പയറ്റ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കളരിപ്പയറ്റിനെ കുറിച്ച് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ക്യാംപില്‍ ഗ്രാന്റ് മാസ്റ്റര്‍ കെ.ആര് വേലായുധന് ഗുരുക്കള്‍ കെ.എഫ്.ഐ ടെക്നിക്കല്‍ മെമ്പര്‍ എ.കെ നാജി, ഇബ്റാഹീം ഗുരുക്കള്‍,
എം.എ വിജയന് ഗുരുക്കള്‍, തോമസ് ഗുരുക്കള്‍, കമ്മന സുരേഷ് ഗുരുക്കള്‍, ഗ്രിഗറി എന്നിവര്‍ രിശീലനം നല്‍കും. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഭക്ഷണവുമുണ്ടാകും. എസ്.സി, എസ്.ടി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി തുടര്‍പഠനവും നല്‍കും. ഫോണ്‍: 9447447100.
പ്രതികരിക്കാൻ ഇവിടെ എഴുതുക: