കാവുമന്ദം : മുഴുവന്‍ ആദിവാസികളുടെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കേരളാ ആദിവാസി സംഘം കല്‍പ്പറ്റ മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. കാവുമന്ദത്ത് നടന്ന കണ്വെന്ഷന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ.മാനു ഉദ്ഘാടനം ചെയ്തു. ആദിവാസി സംഘം കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് ബാബു പടിഞ്ഞാറത്തറ അദ്ധ്യക്ഷത വഹിച്ചു.
വരാന്‍പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുഴുവന്‍ ബിജെപി സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനം നടത്താന്‍ ആദിവാസി സംഘം ജില്ലാപ്രസിഡണ്ട് പി.ആര്.വിജയന് ആഹ്വാനം ചെയ്തു.
പാലേരി രാമന്, പി.രാമചന്ദ്രന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന സമിതിയംഗം വഞ്ഞോട് ചന്തു, എന്‍.വി.മോഹനന്, പി.ആര്.ബാലകൃഷ്ണന്, പി.കെ.രാമചന്ദ്രന്, സി.വി.ശശീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: