കുഞ്ഞോം : വയനാട്ടിലെ വിദ്യാലയങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഭാരതീയ ജനതാ യുവമോര്‍ച്ച ആവശ്യപ്പെട്ടു. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ സമരരംഗത്തിറങ്ങിയിട്ടും സമരത്തെ കണ്ടില്ലെ ന്നുനടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ആര്‍എംഎസ്എ വി ദ്യാലയങ്ങളിലടക്കം അധ്യാ പകരെ നിയമിക്കാനോ നിലവിലുള്ള അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
ആര്‍എംഎസ്എ സ്കൂളുകളിലെ അധ്യാപകര്‍ക്കായി 70 ശതാമനം തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ പോലും നല്കാന് തയ്യാറാവുന്നില്ല. പുതിയതായി അനുവദിച്ച പ്ലസ്ടു സ്കൂളുകളില്‍ അധ്യാപകരെ നിയമിക്കാനോ ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇതിന്റെ പരിണിത ഫലമാണ് കുഞ്ഞോം സ്കൂള്‍ അടച്ച് പൂട്ടേണ്ടി വന്നത്. ഈ നിഷേധാത്മക നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ യുവമോര്‍ച്ച സമര രംഗത്തിറങ്ങുമെന്നും യുവമോര്‍ച്ച ജില്ലാകമ്മിറ്റി വ്യക്തമാക്കി.
കുഞ്ഞോം സ്കൂളില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തി, സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് അഖില്‍ പ്രേം സി., ബിജെപി മണ്ഡലം പ്രസിഡണ്ട് സജി ശങ്കര്‍, പാലിയോട്ടില്‍ വെള്ളന്, മൊയ്തു കോറോം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: