പടിഞ്ഞാറത്തറ : ഭാരതീയ ജനതാപാര്‍ട്ടി പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ജില്ലാപ്രസിഡണ്ട് കെ.സദാനന്ദന് ഉദ്ഘാടനം ചെയ്തു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായ പക്ഷപാതിത്വവും അഴിമതിയും നടന്നിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ശില്‍പ്പശാല ആവശ്യപ്പെട്ടു.
വരുന്ന തദേശസ്വയം ഭര ണ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ എല്ലാവാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനും യോഗം തീരുമാനിച്ചു.
സണ്ണി ജോസഫ്, എം.പി.സുകുമാരന്‍, എം.കെ.ബാബു, എം.സി.വിജയന്, സിമില്‍, ചന്ദ്രപ്രഭ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: