പഠിച്ച വിദ്യ പകര്‍ന്നുകൊടുത്താല്‍
തലപോമെന്നഭയത്താലേ
കുതിരത്തലയാല്‍ വിദ്യ പകര്‍ന്നതു-
മാരാണേതാണാ വിദ്യ?
ഉത്തരം: വിദ്യപകര്‍ന്നുകൊടുത്തത്-ദധ്യംഗന്‍. പഠിച്ചത്-അശ്വിനീദേവകള്‍. വിദ്യ-മധുവിദ്യ.
കഥ:-
ഒരിക്കല്‍ ദേവേന്ദ്രന്‍ ദധ്യംഗന്‍ എന്ന മുനിക്ക് ദേവവിദ്യയായ മധുവിദ്യ പറഞ്ഞുകൊടുത്തു. മറ്റാര്‍ക്കും ഈ വിദ്യപകരരുതെന്നും ആര്‍ക്കെങ്കിലും പറഞ്ഞുകൊടുത്താല്‍ തലവെട്ടിക്കളയുമെന്നും താക്കീത് നല്‍കി.
ഈ അത്ഭുതവിദ്യയെക്കുറിച്ചറിഞ്ഞ അശ്വിനീ ദേവകള്‍ മധുവിദ്യ അഭ്യസിക്കുന്നതിനായി ദധ്യംഗനെ സമീപിച്ചു. ദേവേന്ദ്രന്റെ വിലക്കുഭയന്ന് ദധ്യംഗന്‍ വിദ്യപകര്‍ന്നുകൊടുക്കാന്‍ വിസമ്മതിച്ചു.
അശ്വിനീദേവകള്‍ ദധ്യംഗന്റെ തലവെട്ടിമാറ്റി. പകരം ഒരു കുതിരത്തല ദധ്യംഗന്റെ കഴുത്തില്‍ ചേര്‍ത്തുവച്ചു. ആ കുതിരത്തലകൊണ്ട് ദധ്വംഗന്‍ അശ്വിനീദേവകളെ മധുവിദ്യ അഭ്യസിപ്പിച്ചു.വിദ്യ പഠിച്ചുകഴിഞ്ഞിട്ട് കുതിരത്തലമാറ്റി, സ്വന്തം തല തന്നെ അശ്വിനീദേവകള്‍ ദധ്യംഗന് നല്‍കി.
















