മഞ്ചേരി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള വെങ്ങാട് ഗോകുലത്തില്‍ പശുക്കള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ പീഡിപ്പിക്കുന്നതില്‍ അയ്യപ്പ സേവാ സമാജം ജില്ലാ സമിതി പ്രതിഷേധം രേഖപ്പെടുത്തി. ഗോശാലയിലെ പശുക്കള്‍ക്ക് വേണ്ട പരിചരണവും ഭക്ഷണവും നല്കാന് ദേവസ്വം ബോര്‍ഡ് തയ്യാറാകണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ശബരിമലയില്‍ നടക്കുന്ന സംസ്ഥാന പഠന ശിബിരത്തിലേക്ക് ജില്ലയില്‍ നിന്നും 50 പേരെ അയക്കാനും ജില്ലയിലെ അയ്യപ്പ ക്ഷേത്രങ്ങളെയും കാവുകളെയും കുറിച്ച് സര്‍വ്വേ നടത്താനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ. നാരായണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. നാരായണന് നായര്‍, ജില്ലാ സെക്രട്ടറി ഡോ.സി.വി. സത്യനാഥന്, പി.രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്, കെ. വാസു, പുഷ്പരാജന്‍ പാണ്ടിക്കാട്, കെ. ദാമോദരന്‍, സി.പി. ചിന്നന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: