കല്‍പ്പറ്റ : കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്കിലെ 6 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന മനുഷ്യകടത്തിനെതിരെയുള്ള ബോധവത്കരണത്തിനായി പത്രിക തയ്യാറാക്കി. പത്രിക സി. മമ്മുട്ടി എം.എല്‍.എ, ഐ.ടി.ഡി.പി അസിസ്റ്റന്റ് ഡിപിഒ സി. ഇസ്മായിലിന് നല്കി പ്രകാശനം ചെയ്തു. ജനകീയ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പത്രിക തയ്യാറാക്കിയത്. അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളില്‍ നേരത്തെ പരിശീലനവും പ്രത്യേക ക്ലാസ്സുകളും നല്‍കിയിരുന്നു. സ്നേഹിത, എ.എച്ച്.ടി, മൈഗ്രേഷന്‍ സെന്ററുകളുടെ സേവനങ്ങള്‍, മൈഗ്രേഷന്‍ സെന്ററുകളുടെ ഫോണ്‍ നമ്പര്‍ തുടങ്ങിയ ഉള്‍ക്കൊള്ളിച്ചാണ് പത്രിക തയ്യാറാക്കിയിട്ടുള്ളത്. തിരുനെല്ലി, തവിഞ്ഞാല്‍, മാനന്തവാടി, വെള്ളമുണ്ട, എടവക, തൊണ്ടര്‍നാട് എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് മൈഗ്രേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക. പദ്ധതിയുടെ ഭാഗമായി , സി.ഡി.എസ്, എ.ഡി.എസ് തലങ്ങളില്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കും. സി.ഡി.എസ്, എ.ഡി.എസ് അയല്‍ക്കൂട്ടം യോഗങ്ങളില്‍ പ്രത്യേക അജണ്ടയായി വിഷയം ചര്‍ച്ച ചെയ്യും. മാസന്തോറും ബ്ലോക്ക് തലത്തില്‍ ക്രോഡീകരണം നടത്തും. ആവശ്യമെങ്കില്‍ പ്രത്യേക ഇടത്താവളത്തിനായി സ്നേഹിതയില്‍ സൗകര്യമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: