കല്‍പ്പറ്റ : ജില്ലയിലെ 14 ആര്‍എംഎസ്എ സ്കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. ഓരോ വിദ്യാലയത്തിലും 14 അധ്യാപകര്‍ വീതം വേണം. എന്നാല്‍ അഞ്ചുപേര്‍ വീതം മാത്രമാണ് നിലവിലുള്ളത്. നിലവിലുള്ള ബയോളജി ടീച്ചര്‍ക്കും ക്ലാര്‍ക്കിനും ശമ്പളമില്ല. അധ്യാപകരെ നിയമിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന മനുഷ്യാവകാശ കമ്മീഷന് ഉത്തരവും നടപ്പിലായിട്ടില്ല. 14 സ്കൂളുകളിലെ 28 അറ്റന്‍ഡര്‍മാര്‍ക്ക് ഒന്‍പത് മാസമായി ശമ്പളമില്ല. മുഖ്യമന്ത്രിയെ നേരില്‍കണ്ട് ഗൗരവം ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമില്ല. ബീനാച്ചി ആര്‍എംഎസ്എ സ്കൂളില്‍ അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഏഴാംദിവസം മകാരം മത്തായി ഉദ്ഘാടനം ചെയ്യുന്നു
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാത്തതിനെതുടര്‍ന്ന് കുഞ്ഞോത്തെ ആര്‍എംഎസ്എ(രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്) ഹയര്‍സെക്കണ്ടറി സ്കൂള്‍ പൂട്ടി. 110 കുട്ടികളാണ് ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇവിടെയുള്ളത്. ഹൈസ്കൂള്‍ വിഭാഗം ആര്‍എംഎസ്എ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യപ്രകാരം അപ്ഗ്രേഡ് ചെയ്യുകയായിരുന്നു. 2010ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം ജില്ലയില്‍ 14 ആര്‍എംഎസ്എ വിദ്യാലയങ്ങള്‍ ആരംഭിച്ചത്. പ്രവര്‍ത്തനചിലവിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതമുണ്ടായിട്ടും സ്കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒന്നും ചെയ്തില്ല. നിയമിച്ച അധ്യാപകര്‍ക്ക് ശമ്പളം നല്‍കാതെയും നിരവധി തസ്തികകളില്‍ നിയമനം നടത്താതെയും സംസ്ഥാന സര്‍ക്കാര്‍ ആര്‍എംഎസ്എ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. പല വിദ്യാലയങ്ങളും പൂട്ടുമെന്ന അവസ്ഥയിലാണ്.
സെക്കണ്ടറി, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളുടെ ഭൗതീക സൗകര്യവികസനം, ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ 2009 – 2010 ല്‍ പദ്ധതി നടപ്പിലാക്കിയത്. കുഞ്ഞോം സ്കൂള്‍ പൂട്ടിയതോടെ ഇവിടുത്തെ 110 ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലായി. കഴിഞ്ഞ രണ്ട് വര്‍ഷമായി ശമ്പളം ലഭിക്കുന്നില്ലെന്നാണ് അധ്യാപകരുടെ പരാതി. ജില്ലയിലെ 14 ആര്‍എംഎസ്എ സ്കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് നാളെ ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ചും തുടര്‍ന്ന് സത്യാഗ്രഹവും നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആര്‍എംഎസ്എ സ്കൂള്‍ സംരക്ഷണസമിതി കണ്‍വീനര്‍ ബെന്നി ആന്റണി, നാസര്‍ വാരാമ്പറ്റ, കെ.യു.മമ്മൂട്ടി, കെ.റഷീദ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: