മറയൂര്‍: മറയൂരിലെ ചന്ദനത്തിന് അജ്ഞാത രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്. മുപ്പത് വര്‍ഷത്തിന് മുകളില്‍ പഴക്കം ചെന്ന ചന്ദനമരങ്ങള്ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ചന്ദന തടിയുടെ കാതലിന് ഉള്‍ഭാഗത്ത് തുള വീണിരിക്കുന്നതാണ് രോഗമായി വനംവകുപ്പ് അധികൃതര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വനം ഗവേഷണ കേന്ദ്രത്തിലെ ഉദ്ദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. മറയൂരിലെ ചന്ദന ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കന്ന മിക്ക തടികളുടെയും ഉള്ളില്‍ തുള വീണിട്ടുണ്ട്. പത്ത് വര്‍ഷം പഴക്കമുള്ള ചന്ദന മരങ്ങള്ളുടെ ഇല കൊഴിഞ്ഞിട്ടുള്ളത് ശ്രദ്ധയില്പ്പെട്ടിട്ടിട്ടുണ്ടെന്ന് മറയൂര്‍ ഡിഎഫ്ഒ പറഞ്ഞു. മുപ്പത് വര്‍ഷം പഴക്കമുള്ള ചന്ദന തടികളുടെ ഉള്ളില്‍ തുളവീഴുന്നത് സ്വാഭാവിക മാണെന്ന നിലപാടാണ് ഡിഎഫ്ഒയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: