മാനന്തവാടി : മാനന്തവാടി കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ എസ്റ്റേറ്റ് മസ്ദൂര്‍ സംഘ്(ബിഎംഎസ്) കെഎഫ്ഡിസി എസ്റ്റേറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബിഎംഎസ് ജില്ലാ പ്രസിഡണ്ട് പി.കെ.അച്ചുതന് ഉദ്ഘാടനം ചെയ്തു.
ഇടത്-വലത് സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും 1979ല്‍ സ്ഥാപിതമായ കമ്പമല കെഎഫ്ഡിസിയുടെ കീഴിലുള്ള തേയിലതോട്ടം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യം ലഭിക്കുന്നതിന് ഇന്നുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ശോച്യമായ വാസസ്ഥലം, ജോലി സ്ഥിരത, ചികിത്സ, യാത്രാസൗകര്യം, ശമ്പള വര്‍ദ്ധനവ്, ഇരുപത് ശതമാനം ബോണസ് തുടങ്ങിയവയെല്ലാം ഇവര്‍ക്ക് ഇന്നും കിട്ടാക്കനിയാണ്. ഇതെല്ലാം പരിശോധിക്കേണ്ട പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍മാര്‍ ഗവണ്മെന്റ് തോട്ടം എന്ന നിലയില്‍ നടപടികളൊന്നും എടുക്കുന്നില്ല. തൊഴിലാളുകളുടെ ആവശ്യങ്ങളില്‍ സത്വരമായ നടപടി ഉണ്ടാകണമെന്നും പി.കെ.അച്ചുതന് ആവശ്യപ്പെട്ടു.
കെ.വി.സനല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി സന്തോഷ് ജി, നാരായണന് തലപ്പുഴ, മുനീശ്വരന്‍ കമ്പമല, ജൂനവേല് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: