മാനന്തവാടി:മാഹിയില്‍ നിന്നും വിദേശമദ്യം കടത്തുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കെ.എസ്.ആര്.ടി.സി ബസ്സിലിടിച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെ കുഴിനിലം പുത്തന്്പുരര കോളനിക്ക് സമീപമാണ് അപകടം നടന്നത്. ഇരിട്ടി ഭാഗത്തേക്ക് പോകുയായിരുന്ന ബസ്സിന്റെ ഡീസല്‍ ടാങ്കിനാണ് കാര്‍ വന്നിടിച്ചതെങ്കിലും തലനാരിഴക്ക് അപകടം ഒഴിവായി. കാറിലുള്ളവര്‍ മദ്യലഹരിയിലായിരുന്നതായും അപകടം നടന്നയുടന്‍ ഒരാളൊഴികെ വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളമൂന്ന് പേര് ഓടിരക്ഷപ്പെട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്്പെട്ട കാറില്‍ നിന്നും 40 ലിറ്ററോളം (നാല് കേയ്സ്) വിദേശമദ്യം കണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന കണിയാരം സ്വദേശി തേനൂരാന്‍ ബിബിന്‍ (24)നെ മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തു. ബസ്സ് െ്രെഡവറുടെ മനസ്സാന്നിധ്യം കൊണ്ടുമാത്രമാണ് വന്‍ അപകടം ഒഴിവായത്. ബസ്സ് പരമാവധി റോഡരികിലേക്ക് ഒതുക്കാന്‍ ശ്രമിച്ചൂവെങ്കിലും അമിതവേഗതയില്‍ വന്നകാര്‍ ഡിസല്‍ ടാങ്കില്‍ ഇടിക്കുകയായിരുന്നു. ഇതിനെ തുടര്്ന്ന്അ ടാങ്കിലുള്ള 200 ലിറ്ററോളം ഡീസല്‍ ചോര്‍ന്നു പോയി. അപകടത്തെ തുടര്ന്ന്റ ഏറെനേരം തലശ്ശേരി ഭാഗത്തേക്കുള്ള ഗതാഗതം മുടങ്ങി. വിവരമറിഞ്ഞ് മാനന്തവാടി എസ്.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: