അടിമാലി: വാഹന അപകടത്തില്‍ യമന്‍ സ്വദേശികള്‍ക്ക് പരിക്ക്. മാസിന്, മുസ്തഫ എന്നിവര്‍ക്കാണ് പരിക്ക്. ബാംഗ്ലൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ഇവര്‍ മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ അടിമാലി കല്ലാര്‍ കമ്പിലൈനില്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടു. ഈ വാഹനത്തിന് പിന്നില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ച് കയറുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.അടിമാലി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: